പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രവേശന പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2021 ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ്ടു സയന്‍സില്‍ കുറഞ്ഞത് നാല് വിഷയത്തിലെങ്കിലും 'ബി' ഗ്രേഡില്‍ കുറയാതെ ജയിച്ചവരായിരിക്കണം. 2020 ല്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെയും പരിഗണിക്കുന്നതാണെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുന്‍പ് അട്ടപ്പാടി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്‌ടോപ് / സ്മാര്‍ട്ട് ഫോണ്‍/ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 254382.
- Log in to post comments