ഇന്ന് 589 പേര്‍ക്ക് രോഗമുക്തി 951 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 951 പേരുള്‍പ്പെടെ ജില്ലയില്‍ 24,711 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,05,025 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 470 പേരുള്‍പ്പെടെ 3,257 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 280 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജായി. ഇന്ന് 7,119 സ്രവസാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ആകെ 3,58,859 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,55,665 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,37,784 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 3,194 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 330 പേരുള്‍പ്പെടെ ആകെ 4,131 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 498 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,570 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 39,607 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments