Skip to main content

ഭൂരഹിത-ഭവന രഹിതര്‍ക്ക് ഫണ്ട് അനുവദിച്ചു

 

 

 

തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴില്‍ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത 32 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും ഫണ്ട് അനുവദിച്ചു.  കോവിഡ് മാനദണ്ഡപ്രകാരം ഗുണഭോക്താക്കളുടെ യോഗം പഞ്ചായത്ത് ഹാളില്‍ വിളിച്ചു  ചേര്‍ക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. 

 

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ.ആര്‍.ഗോപാലന്‍, സുഹ്‌റ മസ്തഫ, സ്മിത ബാബു, വില്‍സണ്‍ താഴത്തുപറമ്പില്‍, വിഇഒമാരായ സബീഷ്, റുബീന എന്നിവര്‍ പങ്കെടുത്തു.

 

date