Skip to main content

പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണോദ്ഘാടനം  ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) രാവിലെ 10 മണിക്ക് വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരിക്കടവില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, കെ.മുരളീധരന്‍ എംപി, എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, സി.കെ.നാണു, ഇ.കെ.വിജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കൊയിലാണ്ടി-വടകര താലൂക്കുകളെ ബന്ധിപ്പിച്ച് ഗുളികന്‍പുഴ പാലത്തിന് 2 കി. മീറ്റര്‍ താഴെയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 68.36 കോടി അനുവദിച്ച പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ജലവിഭവ വകുപ്പിന്റെ നിര്‍വഹണ ഏജന്‍സിയായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്.

 

 

date