Skip to main content

ദ്വിദിന അന്താരാഷ്ട്ര ശില്‍പശാല 26 മുതല്‍

    മ്യൂസിയം മൃഗശാലാവകുപ്പും അന്താരാഷ്ട്ര സ്ഥാപനങ്ങളായ
ആന്‍ഡ്ര്യൂ ഡബ്ല്യൂ മെലന്‍ ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക്, മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ന്യൂയോര്‍ക്ക്, മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ന്യൂയോര്‍ക്ക്, എസ്.ആര്‍.എ.എല്‍ നെതര്‍ലാന്‍ഡ് എന്നിവയുമായി ചേര്‍ന്ന് പ്രിവന്റീവ് കണ്‍സെര്‍വേഷന്‍ ഓഫ് മ്യൂസിയം എന്ന വിഷയത്തെ ആസ്പദമാക്കി  ദ്വിദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും.  മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ശില്പശാല മ്യൂസിയം, തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും.  ശില്പശാലയുടെ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും തിരുവനന്തപുരം ഐ.എം.ജി മ്യൂസിയം എന്നിവിടങ്ങളിലായിരിക്കും നടക്കുക.  ശില്പശാല നയിക്കുന്നത് ഓസ് ഹെറിറ്റേജ് മേധാവി വിനോദ് ഡാനിയല്‍, എസ്.ആര്‍.എ.എല്‍. മേധാവി ഡോ. റെനേ ഹോപ്പന്‍ ബറോവേര്‍സ്, ഡോ. എം.വി. നായര്‍ എന്നിവരാണ്.  കേരളത്തിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ശില്പശാലയില്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.1065/18
 

date