Skip to main content

എക്സൈസ് സംസ്ഥാനതല കലാ-കായിക മേളയ്ക്ക് തുടക്കമായി: എക്‌സൈസ് ടവര്‍ ശിലാസ്ഥാപനം ഇന്ന് 

സംസ്ഥാന എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 15-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച്  വിവിധ മത്സരങ്ങള്‍ ഗവ.വിക്‌ടോറിയ കേ#ാളെജില്‍ തുടങ്ങി. ഇന്ന് (നവംബര്‍ 11) രാവിലെ 8.30ന് ഗവ.വിക്ടോറിയ കോളെജില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി  ടി.പി.രാമകൃഷ്ണന്‍ കലാ-കായികമേളയുടെ ഔദ്യോഗിക  ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ഓഫീസിനടുത്താണ് എക്‌സൈസ് ടവര്‍ നിര്‍മിക്കുന്നത്. 

ഗവ.വിക്ടോറിയ കോളെജ് മൈതാനം, ഓഡിറ്റോറിയങ്ങള്‍, കോട്ടമൈതാനം, ടൗണ്‍ സ്‌ക്വയര്‍ ക്‌ളബ്, മാധവ രാജ ക്ലബ്ബ്  എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാ ആസ്ഥാനങ്ങളിലെ എക്സൈസ് ഓഫീസുകള്‍ ഏകോപിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച എക്സൈസ് ടവര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിക്കുന്ന എക്സൈസ് ടവറിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു, എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എന്‍. കണ്ടമുത്തന്‍, ഒളിംപ്യന്‍ എം.ഡി. വത്സമ്മ, ഡെപ്യുട്ടി എക്സൈസ് കമ്മീഷനര്‍ മാത്യൂസ് ജോണ്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.സ്‌പോര്‍ട്‌സ് ഓഫീസര്‍ ജി.ചന്തു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

പരിപാടിയുടെ സമാപന സമ്മേളനം 12ന് വൈകിട്ട് മൂന്നിന് ഗവ. വിക്ടോറിയ കോളെജ് മൈതാനിയില്‍ പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.  ബാലന്‍ ഉദ്ഘാനം ചെയ്യും. കെ.ബാബു എം.എല്‍.എ. മുഖ്യാതിഥിയാവും. 
 

date