ലോക ബാല പുസ്തക ദിനാഘോഷം
ഏപ്രില്‍ രണ്ട് ലോക ബാല പുസ്തകദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടു മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള അവധിക്കാലം കുട്ടികള്‍ക്ക് വായനയുടെ ആഘോഷ കാലമാക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി തയ്യാറെടുക്കുന്നു. സംസ്ഥാന സമിതിയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ലൈബ്രറി ഈ കാലയളവില്‍ കുട്ടികള്‍ക്കായി സൗജന്യമായി തുറന്നു കൊടുക്കും. ലൈബ്രറിയില്‍ അംഗത്വം ഇല്ലാത്ത കുട്ടികള്‍ക്കും ലൈബ്രറിയില്‍ എത്തി പുസ്തകങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് സാഹിത്യ രചനകള്‍ നടത്തും. ഏറ്റവും മികച്ച സാഹിത്യരചനകള്‍ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേരില്‍ ശിശുക്ഷേമ സമിതി അവാര്‍ഡുകള്‍ നല്‍കുകയും മികച്ച സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികള്‍ക്കായുള്ള ലൈബ്രറിയില്‍ കുട്ടികള്‍ക്കായുള്ള 15,000 ത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്. കഥയും നോവലും കവിതയും ചരിത്രവും ശാസ്ത്രവും കുട്ടികള്‍ക്ക് വായിക്കാനുള്ള ഒരു അവസരമൊരുക്കലും കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കലുമാണ് ഈ ആഘോഷ പരിപാടികളുടെ ലക്ഷ്യമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി. അറിയിച്ചു.
പി.എന്‍.എക്‌സ്.1197/18
- Log in to post comments