Skip to main content

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

    മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്  തസ്തികകളില്‍ ഓരോ ഒഴിവുകളിലേയ്ക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.    യോഗ്യരായവര്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11.30 നു കേശവദാസപുരത്തെ ഓഫീസില്‍ യോഗ്യതയും പ്രവൃര്‍ത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഡ്രൈവര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.  എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉണ്ടാവണം. ആവശ്യമായ ശാരീരികക്ഷമത/കാഴ്ച ശക്തി/കേഴ്‌വി എന്നിവയും അഭികാമ്യം.  ഓഫീസ് അസിസ്റ്റന്റ് ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. 
    വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 
പി.എന്‍.എക്‌സ്.1199/18

date