Skip to main content

ആരോഗ്യ സെമിനാര്‍ നടത്തി

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. കുമരകം ഗവ.യു.പി സ്‌കൂളില്‍ നടന്ന ആരോഗ്യ സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. ആര്‍. രഞ്ജന്‍ ക്ലാസ്സെടുത്തു.  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ സാബു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാന്തപ്പന്‍, ജയ്‌മോന്‍ മറുതാച്ചിക്കല്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്ണ്‍ ബിനു എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

                                              (കെ.ഐ.ഒ.പി.ആര്‍-606/18) 

date