ചക്കവിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു
വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2017-18 പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കായി ചക്കവിഭവങ്ങളുടേയും പഴവര്‍ഗ്ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. ചക്ക വിഭവങ്ങളെക്കുറിച്ചും പഴവര്‍ഗ്ഗ സംസ്‌കരണത്തെക്കുറിച്ചും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ðഒരാഴ്ച്ചയായി നടന്നു വരുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജേഷ് ശശി, മെമ്പര്‍മാരായ റീന ബാബു, സജിമോന്‍ എന്‍.പി, ബിന്ദു രാഘവന്‍ നായര്‍, കോമളം, രാജുജോണ്‍, ഷിബി മത്തായി, ശോഭാ നാരായണന്‍, സണ്ണി പുതിയിടം, ജിന്‍സന്‍ ജേക്കബ്, കെജി രാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി റ്റി എന്നിവര്‍ സംസാരിച്ചു. കട്‌ലറ്റ്, ലഡു, ബര്‍ഗര്‍, പായസം, പേഡ, മഞ്ചൂരി, പുഡ്ഡിംഗ്, കേസരി, സ്‌ക്വാഷ്, ജാം, അച്ചാര്‍, പിസ, ഷേക്ക്, തുടങ്ങിയ ചക്ക ഉല്പന്നങ്ങള്‍ക്ക് പുറമെ ബിസ്‌ക്കറ്റ്, പച്ചക്കറി, തേങ്ങ, കപ്പളങ്ങ, വാഴപ്പഴം എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും പരിശീലനം നല്‍കി. ഒരാഴ്ച്ച നീണ്ടു നിന്ന പരിശീലന പരിപാടിയ്ക്ക് ഏറ്റുമാനൂര്‍ അര്‍ച്ചന വിമണ്‍സ് സെന്റര്‍ നേതൃത്വം കൊടുക്കുകയും ആന്‍സി മാത്യു ക്ലാസ് നയിക്കുകയും ചെയ്തു. കുടുംബശ്രീ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദു പ്രകാശ്, മെംബര്‍ സെക്രട്ടറി എ.പി സുനിðതുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(കെ.ഐ.ഒ.പി.ആര്‍-607/18)
- Log in to post comments