Skip to main content

സി-ഡിറ്റില്‍ സോഫ്റ്റ് വെയര്‍ വികസന പരിശീലനം

സി-ഡിറ്റ്, സൈബര്‍ശ്രീ തിരുവനന്തപുരത്ത് നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഏഴ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ എഞ്ചിനീയറിംഗ് പാസ്സായവരില്‍ 20 നും 26 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
    വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം അപേക്ഷകള്‍ ഏപ്രില്‍ 13 ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ ലഭിക്കണം.
    പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കാം.  ഫോണ്‍ : 0471-2323949.  വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.1217/18

date