മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഇ-പാസ് പദ്ധതി ഇന്നുമുതല്‍ (ഏപ്രില്‍ 1) എല്ലാ ജില്ലകളിലേക്കും
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കരിങ്കല്ല് ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി അനുവദിക്കുന്ന പൈലറ്റ് പദ്ധതി ഇന്നുമുതല്‍ (ഏപ്രില്‍ 1) എല്ലാ ജില്ലകളിലേക്കും.
കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസസിന്റെ ഭാഗമായുളള ഇ-പാസ് പദ്ധതി നടപ്പാക്കാനുളള അനുമതി പ്രാരംഭഘട്ടമായി കരിങ്കല്ലിനായിമാത്രം പൈലറ്റ് പ്രോജക്ടായി എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിരുന്നു. ഇന്നുമുതല്‍ ഇ-പാസ് വിതരണം മറ്റ് 12 ജില്ലകളിലും നടപ്പാക്കും. ഇതിനായി വാഹന എന്റോള്‍മെന്റും യൂസര്‍ രജിസ്‌ട്രേഷനും നടത്താത്തവര്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് വകുപ്പ് അറിയിച്ചു. കരിങ്കല്ല് (ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍) ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.portal.dmg.kerala.gov.in സംശയ നിവാരണങ്ങള്‍ക്കായി info.kompas.dmg@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ വകുപ്പിന്റെ ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1219/18
- Log in to post comments