Skip to main content

കൊച്ചി നഗരത്തിലെ കാലാവസ്ഥ ദുരന്തങ്ങള്‍ പഠിക്കാനായി ഇനി എച്ച്. എം.ആര്‍.എ.പി 

കൊച്ചി നഗരത്തിലെ കാലാവസ്ഥ ദുരന്തങ്ങള്‍ പഠിക്കാനായി ഇനി എച്ച്. എം.ആര്‍.എ.പി 

 

 എറണാകുളം ദേശീയ സക്ലോണ്‍ റിസ്ക് ലഘൂകരണ പ്രോജക്ടിൻറെ (എൻ.സി.ആര്‍. എം.പി) നേതൃത്വത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമുള്ള ശില്‍പശാല  സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ല കളക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരത്തിൻറെ സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ള ആക്ഷൻ പ്ലാൻ ഗനരത്തിൻറെ വികസനത്തിന് കൂടുതല്‍ വേഗം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സെക്ലോണ്‍ റിസ്ക് ലഘുകരണ പ്രോജക്ടിൻറെ രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ ആറ് തീരദേശ നഗരങ്ങളില്‍ ആണ് കാലാവസ്ഥ ദുരന്ത ലഘുകരണ ആക്ഷൻ പ്ലാൻ(HmRAP-Hydro- Meteorological Resillience Action Plan) രൂപീകരിക്കുന്നത്. കൊച്ചിക്ക് പുറമെ കര്‍ണാടകയിലെ മംഗളുരു, ഗോവയിെ പനാജി, മഹാരാഷ്ട്രയിലെ രത്നഗിരി, ഗുജറാത്തിലെ പോര്‍ബന്തര്‍, പശ്ചിമ ബംഗാളിലെ ബിധാൻനഗര്‍ എന്നീ നഗരങ്ങളാണ് ആക്ഷൻ പ്ലാൻ നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ലോകബാങ്കിൻറെ സാമ്പത്തിക സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സംഘടനയായ റോയല്‍ ഹസ്കോണിങ്ങ് ഡി.എച്ച്.വി. , താരു ലീഡിങ്ങ് എഡ്ജ് എന്നിവയും ആക്ഷൻ പ്ലാൻ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും മൂലം നഗരങ്ങളിലുണ്ടാവുന്ന ദുരന്തങ്ങളെ കുറിച്ച പഠിക്കുകയും അത് ലഘുകരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വ്യക്തമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.കൊച്ചി നഗരത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ പരമാവധി കുറച്ച് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വികസനം സാധ്യമാക്കാനുള്ള പദ്ധതികള്‍ ആയിരിക്കും ആക്ഷൻ പ്ലാനില്‍ നിര്‍ദേശിക്കുന്നത്. നഗരത്തിൻറെ വികസന പ്രവര്‍ത്തനങ്ങളില്‍ കാലാവസ്ഥ ദുരന്ത പരിഗണനയും ഇതു വഴി ഉള്‍പ്പെടുത്താന്‍ സാധിക്കും. പ്രാദേശികമായി നഗരം നേരിടുന്ന പ്രതിസന്ധികള്‍, പ്രധാന കാലാവസ്ഥ ദുരന്തങ്ങള്‍, ചെറിയ കാലത്തേക്കും ദീര്‍ഘ കാലത്തേക്കും നഗരത്തിൻറെ സുരക്ഷിതത്വത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും തയ്യാറാക്കും. കമ്പ്യൂട്ടര്‍ മോഡലുകളുടെയും ദുരന്ത നിവാരണ പ്രവര്‍ത്തകരുടെയും സഹായത്തോടെയായിരിക്കും ആവശ്യമായ വിവരങ്ങളുടെ ശേഖരണവും ക്രോഡീകരണവും നടത്തുന്നത്. 18 മാസങ്ങള്‍ കൊണ്ട് പദ്ധതി വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ല വികസന സമിതി കമ്മീഷണര്‍ അഫ്സാന പര്‍വ്വീൻ, എൻ.സി.ആര്‍. എം.പി  പ്രതിനിധികള്‍, ജില്ല  ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍, തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

date