എറണാകുളം അറിയിപ്പുകള്‍
അറിയിപ്പുകള്‍
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍ സര്‍ട്ടിഫിക്കറ്റും. പ്രായം 40 വയസ് കവിയരുത്. ശമ്പളം 10,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 10-ന് രാവിലെ 11 മുതല്‍. നഴ്‌സിംഗ് അസിസ്റ്റന്റ്/അറ്റന്‍ഡര്‍-രണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്. 40 വയസ് കവിയരുത്. ശമ്പളം 11,000 രൂപ. ഇന്റര്‍വ്യൂ നവംബര്‍ 12-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വിവിധ
കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്റ്് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, ലൈഫ് എഞ്ചിനീയറിംഗ്, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി വേഡ് പ്രോസസിംഗ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in/ www.src.kerala.gov.in വെബ്‌സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. 18 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.
എന്‍.എസ്.ഡി.സി കോഴ്‌സ്- നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരമുളള കോഴ്‌സുകളുടെ ലിസ്റ്റ് www.srccc.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്‌സുകള്‍ക്ക് എസ്.ആര്‍.സി-എന്‍.എസ്.ഡി.സി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം - 695033. ഫോണ്‍ 0471-2325101, 2326101, 8281114464
- Log in to post comments