Post Category
ഓണ്‍ലൈന്‍ പ്രസംഗ മത്സരം
അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പും നാഷ്ണല്‍ ആയുഷ്മിഷനും സംയുക്തമായി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം ശബ്ദ സന്ദേശമായി പേര്, ക്ലാസ്, സ്കൂളിന്റെ പേര് എന്നിവ സഹിതം 9447488572 എന്ന നമ്പറിലേക്ക് അയക്കണം. അവസാന തിയ്യതി നവംബര്‍ 18 ന് വൈകീട്ട് അഞ്ച് വരെ.
date
- Log in to post comments