Skip to main content

കോവിഡ് മുക്തർക്ക് ഒപി സംവിധാനം

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നവംബർ 12 മുതൽ എല്ലാ വ്യാഴാഴ്ചയും കോവിഡ് വിമുക്തരായവർക്ക് റഫറൽ ഒപി സംവിധാനം ആരംഭിക്കുന്നു. താലൂക്ക്/ജില്ല/ജനറൽ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന രോഗികൾക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. റഫറൽ ലെറ്റർ covid19ref...@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുന്നത് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിന് സഹായകരമാണ്. റഫറൽ ലെറ്റർ നിർബന്ധമായും കൊണ്ടുവരണം. ഒപി അനക്‌സിൽ രാവിലെ 10.30 മുതൽ 12.30 വരെയായിരിക്കും പ്രവർത്തന സമയം. 

Reply all

Reply to author

Forward

date