Post Category
കെ.എസ്.ഇ.ബി ട്രൂയിംഗ് അപ്പ് പെറ്റിഷൻ: പൊതുതെളിവെടുപ്പ് ഡിസംബർ 15നും 22നും
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കെ.എസ്.ഇ.ബി സമർപ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ്, വീഡിയോ കോൺഫറൻസ് മുഖേന ഡിസംബർ 15നും 22നും നടക്കും. 2017-18, 2018-19 കാലയളവുകളിലെ വരവുചെലവു കണക്കുകൾ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പരാതികളാണ് കമ്മീഷനു മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്. കമ്മീഷന്റെ വെബ്‌സൈറ്റിൽ വിശദാംശങ്ങളുണ്ട്. ഇതിൻമേലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗ്ഗമോ kserc@erckerala.org യിലോ ഡിസംബർ പത്തിനു മുമ്പ് സമർപ്പിക്കണം.
തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് ഫോൺ നമ്പർ സഹിതം ഇ-മെയിൽ മുഖേന കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിൽ മുഖേന അറിയിക്കും.
പി.എൻ.എക്‌സ്.3994/2020
date
- Log in to post comments