Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി സ്ഥാപന മേധാവികൾ, ഇഡ്രോപ് വെബ്‌സൈറ്റിൽ അനുവദിച്ച ലോഗിനിൽ കയറി ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. http://www.edrop.gov.in/ എന്ന വെബ്‌സൈറ്റിൽ നവംബർ 17നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതിനായി നവംബർ 14, 15 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഇതിന് മേൽനോട്ടം വഹിക്കണം.
ജില്ലാ തലത്തിൽ ഇഡ്രോപ്‌സ് നോഡൽ ഓഫീസർ എ.ഡി.എം ആണ്. ഗ്രാമപഞ്ചായത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. ഇവർക്കും ലോഗിൻ ഐഡിയും പാസ്‌വേഡും നൽകും.
ജില്ലയിലെ 3331 ബൂത്തുകളിലേക്ക് റിസർവ് ഉൾപ്പെടെ 18300ഓളം ജീവനക്കാരെ നിയമിക്കേണ്ടി വരും.

date