Skip to main content

സ്ഥാനാര്‍ഥികളുടെ  പ്രചാരണ പ്രവര്‍ത്തനങ്ങള്‍

- തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ മാത്രം.

- കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വേണം സ്ഥാനാര്‍ഥികളും മറ്റും ഭവനസന്ദര്‍ശനം നടത്തേണ്ടത്.

- റോഡ് ഷോ / വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍.

- ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡ് 19 പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്.

- പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.
പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

- തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ് /
ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.
 
- വോട്ടര്‍മാര്‍ മാസ്‌ക്,  സാനിറ്റൈസര്‍,  
 എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

- സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കിക്കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.

- ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന
ക്വാറന്റെനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍തന്നെ പ്രചാരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം  പാടുള്ളൂ.  

date