Skip to main content

രണ്ടാം ദിനം തിരുവനന്തപുരത്ത് 123 പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദശ പത്രികാ സമർപ്പ ണം തുടരുന്നു. പത്രികാ സ്വീകരണത്തിന്റെ രണ്ടാം ദിനം ആകെ 123 പത്രികകൾ ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ലഭിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. 85 എണ്ണം. വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 33 സ്ഥാനാർഥികൾ പത്രിക നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും ജില്ലാ പഞ്ചായത്തിൽ ഒന്നും പത്രികകൾ ലഭിച്ചു. 

പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിവസം നാലു പത്രികകളാണു ജില്ലയിൽ ലഭിച്ചത്. ഇതോടെ ആകെ പത്രികകളുടെ എണ്ണം 127 ആയി. ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്. 20 ന് സൂക്ഷ്മ പരിശോധന നടക്കും.

date