Post Category
ജില്ലാ പഞ്ചായത്തില്‍ മൂന്നംഗ കമ്മിറ്റി ഭരണം എറ്റെടുത്തു
കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്‍ ഭരണ സമിതി പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലെ ഭരണം ജില്ലാ കലക്ടറുള്‍പ്പെടുന്ന മൂന്നംഗ സമിതി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍കുമാര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പി വേലായുധന് എന്നിവരടങ്ങുന്നതാണ് സമിതി. പുതിയ ഭരണസമിതി നിലവില്‍ വരുന്നതുവരേയാണ് കമ്മിറ്റിയുടെ കാലയളവ്.
date
- Log in to post comments