Skip to main content

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ 18 നകം നല്‍കണം

 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് പരിധിയിലെ (അട്ടപ്പാടി ഒഴികെ) ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ വിതരണം നടത്തുന്നതിന് ഇതുവരെ വിവരങ്ങള്‍ നല്‍കാത്ത സ്‌കൂളുകള്‍ നവംബര്‍ 18 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്ഥാപനമേധാവിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം എക്‌സല്‍ ഷീറ്റില്‍ തയ്യാറാക്കിയാണ് നല്‍കേണ്ടത്. ഫോണ്‍: 0491-2505383.

date