Post Category
പോളിടെക്‌നിക് : ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനം നേടണം
പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2020-2021 വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 5600 രൂപയും സഹിതം നവംബര്‍ 16, 17, 18 തിയതികളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയ്ക്ക് കോളേജില്‍ എത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നവംബര്‍ 16ന് സിവില്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കും നവംബര്‍ 17ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് , നവംബര്‍ 18ന് ഇലക്ട്രോണിക്‌സ്, മെക്കാനിക് എന്‍ജിനീയറിംഗ് വിഭാഗങ്ങളിലേക്കുമാണ് പ്രവേശനം നേടേണ്ടത്. ഫോണ്‍- 9447834732.
date
- Log in to post comments