മലപ്പുറം ജില്ലയില്‍ ഇന്ന് ലഭിച്ചത് രണ്ട് നാമനിര്‍ദ്ദേശ പത്രികകള്‍
തദ്ദേശഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ തുടരുന്നു. ഇന്ന് (നവംബര്‍ 13) രണ്ട് പത്രികകളാണ് ലഭിച്ചത്. വളാഞ്ചേരി നഗരസഭയിലും പൊന്നാനി നഗരസഭയിലും ഓരോ ജനറല്‍ വാര്‍ഡുകളിലേയ്ക്കാണിത്. ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിലേയ്ക്കും ഇന്ന് പത്രികകള്‍ ലഭിച്ചില്ല. രണ്ട് ദിവസങ്ങളിലായി ഇതുവരെ ഒമ്പത് പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്.
ഗ്രാമ പഞ്ചായത്തുകളിലേക്ക് അഞ്ച് നാമനിര്‍ദ്ദേശ പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് നാമനിര്‍ദ്ദേശ പത്രികകളുമാണ് നവംബര്‍ 12 ന് ലഭിച്ചത്. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണ വാര്‍ഡിലേക്കും ജനറല്‍ വാര്‍ഡിലേക്കും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതവും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തില്‍ ജനല്‍ വാര്‍ഡിലേക്ക് ഒരു പത്രികയും കണ്ണമംഗല ഗ്രാമ പഞ്ചായത്തിലേക്ക് രണ്ട് പത്രികകളും വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചത്. ഈ മാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാന്‍ അവസരമുള്ളത്.
- Log in to post comments