Post Category
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ എ. വിഷ്ണുരാജ് എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തി ഉത്തരവായി. പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം പരാതി നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments