തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാര്‍, 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമാണ്. നഗരസഭയില്‍ 20 റിട്ടേണിങ് ഓഫീസര്‍മാരും 24 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും ബ്ലോക്ക് പഞ്ചായത്തില്‍ 15 റിട്ടേണിങ് ഓഫീസര്‍മാരും 15 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുമാണ് നിയമിതരായിട്ടുള്ളത്. ചില നഗരസഭകളില്‍ രണ്ട് വീതം റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. രണ്ട് വീതം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയാണ് ഓരോ നഗരസഭകളിലും നിയമിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ ബി.ഡി.ഒമാരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍. 94 ഗ്രാമപഞ്ചായത്തിലും റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരയും നിയോഗിച്ചിട്ടുണ്ട്.
നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നഗരസഭയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍
പൊന്നാനി- തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പൊന്നാനി ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തിരൂര്‍- മലപ്പുറം ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍, മലപ്പുറം മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ- ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, മലപ്പുറം- ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മഞ്ചേരി- മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍, മഞ്ചേരി പൊതുമരാമത്ത് ഡിവിഷന്‍ ഓഫീസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. കോട്ടക്കല്‍- കലക്ടറേറ്റ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), നിലമ്പൂര്‍- ജില്ലാ പ്ലാനിങ് ഓഫീസര്‍, താനൂര്‍- തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍, കലക്ടറേറ്റ് ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ), പരപ്പനങ്ങാടി- ജില്ലാ ടൗണ്‍പ്ലാനര്‍, വളാഞ്ചേരി- കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, തിരൂരങ്ങാടി- തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, കൊണ്ടോട്ടി- ജില്ലാ രജിസ്ട്രാര്‍(ജനറല്‍), അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍
പൊന്നാനി- സൂപ്രണ്ട് (ജനറല്‍), സൂപ്രണ്ട് (റവന്യൂ) പൊന്നാനി നഗരസഭ. തിരൂര്‍- അസിസ്റ്റന്റ് എഞ്ചിനീയര്‍, സൂപ്രണ്ട് തിരൂര്‍ നഗരസഭ, പെരിന്തല്‍മണ്ണ- സൂപ്രണ്ട് (റവന്യൂ), മുന്‍സിപ്പല്‍ എഞ്ചിനീയര്‍ പെരിന്തല്‍മണ്ണ നഗരസഭ, മലപ്പുറം- സൂപ്രണ്ട് (ജനറല്‍), സൂപ്രണ്ട് (എഞ്ചിനീയറിങ്), മലപ്പുറം നഗരസഭ. മഞ്ചേരി- റവന്യൂ ഓഫീസര്‍, സൂപ്രണ്ട് (ജനറല്‍)മഞ്ചേരി നഗരസഭ, കോട്ടക്കല്‍- സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കോട്ടക്കല്‍ നഗരസഭ, നിലമ്പൂര്‍- സൂപ്രണ്ട്, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, താനൂര്‍- സൂപ്രണ്ട്, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ താനൂര്‍ നഗരസഭ. പരപ്പനങ്ങാടി- സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പരപ്പനങ്ങാടി നഗരസഭ, വളാഞ്ചേരി- റവന്യൂ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വളാഞ്ചേരി നഗരസഭ. തിരൂരങ്ങാടി- സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍ തിരൂരങ്ങാടി നഗരസഭ, കൊണ്ടോട്ടി- സൂപ്രണ്ട്, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ കൊണ്ടോട്ടി നഗരസഭ.
ബ്ലോക്ക് പഞ്ചായത്ത്- റിട്ടേണിങ് ഓഫീസര്‍മാര്‍
നിലമ്പൂര്‍- ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍, നിലമ്പൂര്‍, കൊണ്ടോട്ടി- മലപ്പുറം പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വണ്ടൂര്‍- നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ (സൗത്ത്), കാളികാവ്- മലപ്പുറം ഡിവിഷന്‍ ഓഫീസ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അരീക്കോട്- ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, മലപ്പുറം- ജില്ലാ ലേബര്‍ ഓഫീസര്‍, പെരിന്തല്‍മണ്ണ- സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), മങ്കട- ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍), കലക്ടറേറ്റ്, കുറ്റിപ്പുറം- ജില്ലാ സപ്ലൈ ഓഫീസര്‍, താനൂര്‍- ചെറുകിട ജല സേചനവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വേങ്ങര- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ (ജനറല്‍), തിരൂരങ്ങാടി- ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, തിരൂര്‍- സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, പൊന്നാനി- ജില്ലാ കയര്‍ പ്രൊജക്ട് ഓഫീസര്‍, പൊന്നാനി, പെരുമ്പടപ്പ്- പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍.
(ഗ്രാമപഞ്ചായത്തിന്റെ റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ അടുത്ത റീലീസില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും)
- Log in to post comments