Post Category
വരണാധികാരിമാര്‍ക്ക് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ ഇന്ന് വിതരണം ചെയ്യും
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്ഥാനാര്‍ഥികളില്‍ നിന്ന് സ്വീകരിക്കുന്ന സമയത്ത് വരണാധികാരിമാര്‍, ഉപവരണാധികാരിമാര്‍ എന്നിവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഇന്ന് (നവംബര്‍ 15) സിവില്‍ സ്റ്റേഷനിലെ കുടുംബ കോടതിക്ക് സമീപമുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ ഹൗസ് കെട്ടിടത്തില്‍ വിതരണം ചെയ്യും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് വിതരണം. ഇവ ഏറ്റെടുക്കുന്നതിനും അതത് വരണാധികാരിമാര്‍ക്ക് നല്‍കുന്നതിനുമുള്ള നടപടികള്‍ എല്ലാ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭാ സെക്രട്ടറിമാരും സ്വീകരിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments