Post Category
മോഡല്‍ പോളിടെക്‌നിക് പ്രവേശനം
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നവംബര്‍ 16 നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ 17 നും കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ 18 നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആദ്യ ടേം ഫീസായ 10,050 രൂപ കൊണ്ടുവരണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശന പ്രക്രിയ നടക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 8891817407
--
date
- Log in to post comments