Post Category
നവംബർ 15ന് നല്ല നടപ്പ് ദിനം ആചരിക്കും
ആലപ്പുഴ : ജസ്റ്റിസ് വി ആർകൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 ന് ജില്ല പ്രൊബേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നല്ല നടപ്പ് ദിനം ആചരിക്കും. ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ വി ആർ കൃഷ്ണയ്യരുടെ ചരമദിനമായ ഡിസംബർ 4 വരെ പ്രൊബേഷൻ വാരമായും ആചരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് വാരാചരണത്തിന്റെ ഉദ്ഘാടനചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 15ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പിൾ ഡിസ്ട്രിക്ട് സെഷൻസ് ആൻഡ് ജഡ്ജ് എ ബദറുദീൻ വാരാചരണം ഉദ്ഘാടനം ചെയ്യും. ജില്ല ലീഗൽ സർവീസ് സെക്രട്ടറി കെ ജി ഉണ്ണികൃഷ്ണൻ വി ആർ കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും. വരാചാരണത്തിന്റെ ഭാഗമായി പോസ്റ്റർ എക്സിബിഷൻ, വെബിനാർ, വിദ്യാർത്ഥികൾക്കുള്ള പ്രബന്ധ മത്സരം എന്നിവയും സംഘടിപ്പിക്കും.
date
- Log in to post comments