Skip to main content

ദീപാവലി ആഘോഷം; കോവിഡ് പ്രതിരോധം ഉറപ്പാക്കണം

 

ദീപാവലി ആഘോഷത്തില്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. 

 ആഘോഷത്തിനായി ആളുകള്‍ കൂട്ടം കൂടുവാന്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കണം. 

കടകളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന്  ഉറപ്പാക്കേണ്ട ചുമതല സ്ഥാപന ഉടമകള്‍ക്കാണ്. 

സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമാണ് വില്‍ക്കുവാനും ഉപയോഗിക്കുവാനും അനുമതിയുള്ളത്. ഇവ ഇന്ന്(നവംബര്‍ 14) രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിന് സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ എല്ലാ തദ്ദേശഭരണ സ്ഥാപന മേഖലകളിലും പരിശോധന നടത്തുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇതുവരെ 29848    പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

date