Post Category
വിഷുവിപണി ഉദ്ഘാടനം ഇന്ന് (12 ന്)
കൊച്ചി: വിഷുവിനോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പ് ഏപ്രില്‍ 13, 14 തീയതികളിലായി വിഷുക്കണി 2018 എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ നടത്തുന്ന പച്ചക്കറി വിപണന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 12 ന)് വൈകിട്ട് 4 ന് കാക്കനാടുള്ള ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണകേന്ദ്രത്തില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. പി.ടി.തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീകള്‍ എന്നിവയുടെ സഹകരണത്തോടെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ 1105 വിഷു വിപണികളാണ് തയ്യാറാക്കുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വിപണിയിലൂടെ ലഭ്യമാകും.
date
- Log in to post comments