Post Category
സ്വാശ്രയ ഡെന്റല്‍ ബിരുദാനന്തര ബിരുദം: ഫീസ് അംഗീകരിച്ചു
കണ്ണൂര്‍ ഡെന്റല്‍ കോളേജ് (അഞ്ചരക്കണ്ടി), പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് (തിരുവല്ല), പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് (വട്ടപ്പാറ, തിരുവനന്തപുരം) എന്നീ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ഡെന്റല്‍ സര്‍ജറി ബിരുദാനന്തരബിരുദ കോഴ്‌സിന്റെ (2018 -19) ട്യൂഷന്‍ ഫീസ് ഘടന അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതുവിഭാഗത്തിന് 8.5 ലക്ഷം, എന്‍.ആര്‍.ഐ -15 ലക്ഷം എന്നിങ്ങനെയാണ് ഫീസ് നിരക്ക്. പട്ടികജാതി /പട്ടികവര്‍ഗ/മറ്റു പിന്നാക്ക വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, മറ്റു ഫീസുകള്‍ എന്നിവ പ്രവേശനം ലഭിച്ച് മൂന്നുമാസത്തിനകം പട്ടിക ജാതി/പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. (ഉത്തരവ് (ആര്‍.ടി)നം 1175/2018/എച്ച്.എഫ് ഡബ്ലിയു.ഡി തിയതി 03.04.2018)
പി.എന്‍.എക്‌സ്.1365/18
date
- Log in to post comments