മെഡിക്കല് കോളേജ് : ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനം
ഇടുക്കി മെഡിക്കല് കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ നിര്മ്മാണ പ്രവര്ത്തനങ്ങളുടെ നടപടികള്‍ അടിയന്തരമായി പൂര്ത്തിയാക്കുതിനും ഹോസ്റ്റല്‍ സമുച്ചയ നിര്മ്മാണം ആരംഭിക്കുതിനും ജില്ലാകലക്ടര്‍ ജി.ആര് ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര് യോഗം തീരുമാനിച്ചു.
അക്കാദമിക് 'ോക്കിലെ ശേഷിക്കു ജോലികളും ഇലക്ട്രിക്കല്‍, സീലിംഗ്, ടൈല്‍ വിരിക്കല്‍ ജോലികള്‍ എിവ മെയ് അവസാനത്തോടെ തീര്ക്കാനാകുമെ് കിറ്റ്കോ അറിയിച്ചു. ഓഫീസ്, ലാബ് എിവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുതിനുള്ള നടപടികള്‍ ആരംഭിക്കുതിന് യോഗം നിര്ദ്ദേശം നല്കി. ഒും രണ്ടും വര്‍ഷങ്ങളില്‍ ആവശ്യമുള്ള മെഡിക്കല് ലാബ് ഉപകരണങ്ങളില്‍ നിലവിലുള്ളവയ്ക്ക് പുറമെ ആവശ്യമായവയുടെ പ'ിക തയ്യാറാക്കി നല്കുതിന് പ്രിന്സിപ്പാളിനെ ചുമതലപ്പെടുത്തി.
യോഗത്തില് ജോയ്സ് ജോര്ജ്ജ് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, 'ോക്ക് പഞ്ചായത്ത് അംഗം വി.എ. ജോര്ജ്ജ്, പ്രിന്‍സിപ്പാള്‍ ഡോ. പി.പി. മോഹനന്‍, ഡി.എം.ഒ ഡോ.പി.കെ സുഷമ, തഹസീല്‍ദാര്‍ എസ്. ശ്രീജിത്, കെ.എസ്.ഇ.ബി എക്സി. എഞ്ചിനീയര്‍ വി.എസ്. ബാലു, അസി. എക്സി. എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍, കിറ്റ്കോ പ്രതിനിധികളായ എം.എസ് ഷാലിമാര്‍ , സുനില്ജോര്ജ്ജ് , സുഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments