Skip to main content

*ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മത്സര രംഗത്ത് 42 സ്ഥാനാർഥികൾ*

 

 

 

 

 ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലായി 42 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 25 പേരാണ് പത്രിക പിൻവലിച്ചത്. നരിക്കുനി ഡിവിഷനിൽ അഞ്ചും ഒളോപ്പാറ ഡിവിഷനിൽ നാലും ചീക്കിലോട്, നന്മണ്ട, പുന്നശ്ശേരി, പന്നിക്കോട്ടൂർ, കാക്കൂർ, ചേളന്നൂർ, പാലത്ത്, മോരിക്കര, പറമ്പത്ത്, അന്നശ്ശേരി ഡിവിഷനുകളിൽ മൂന്ന് വീതം  സ്ഥാനാർത്ഥികളുമാണ് മത്സര രംഗത്തുള്ളത്. ഇതിൽ 18 പേർ ജനറൽ വിഭാഗവും മൂന്നുപേർ എസ്.സി വനിതാ വിഭാഗവും മൂന്നുപേർ എസ്.സി വിഭാഗവും 18 പേർ വനിതകളുമാണ്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ   കക്കോടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 64 പേരിൽ 32 പേർ സ്ത്രീകളും 32 പേർ പുരുഷന്മാരുമാണ്. ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ 37 വനിതകളും 37 പുരുഷന്മാരും ഉൾപ്പടെ 74 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കാക്കൂർ ഗ്രാമ പഞ്ചായത്തിൽ ആകെ 45 സ്ഥാനാർഥികളിൽ 21പേർ പുരുഷന്മാരും 24 വനിതകളുമാണ്. നന്മണ്ട ഗ്രാമപഞ്ചായത്തിൽ 28 പുരുഷന്മാരും 29 വനിതകൾ ഉൾപ്പെടെ 57 പേരാണ് മത്സരരംഗത്തുള്ളത്. 25 പുരുഷന്മാരും 24 വനിതകളും ഉൾപ്പടെ 49 സ്ഥാനാർഥികളാണ് നരിക്കുനി ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 52 സ്ഥാനാർത്ഥികളിൽ 30 പേർ സ്ത്രീകളും 22 പേർ പുരുഷന്മാരുമാണ്. 

 

date