Skip to main content

മേലടി ബ്ലോക്ക് പഞ്ചായത്ത്: മത്സര രംഗത്ത് 40 സ്ഥാനാര്‍ത്ഥികള്‍

 

 

നാമനിര്‍ദേശപ്പത്രിക പിന്‍വലിക്കാനുള്ള ദിവസം കഴിഞ്ഞതോടെ എല്ലായിടത്തും സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ മത്സര രംഗത്ത് 40 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. 13 ഡിവിഷനുകളിലാണ് മത്സരം. ഇതില്‍ 19 ഡിവിഷനില്‍ പുരുഷന്മാരും 21 ഡിവിഷനില്‍ സ്ത്രീകളുമാണ്.

പള്ളിക്കര ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍, പയ്യോളി അങ്ങാടി മൂന്ന്, വിളയാട്ടൂര്‍ മൂന്ന്, മഞ്ഞക്കുളം മൂന്ന്, ചങ്ങരം വള്ളി മൂന്ന്, മേപ്പയൂര്‍ രണ്ട്, നടുവത്തൂര്‍ മൂന്ന്, കൊഴുക്കല്ലൂര്‍ മൂന്ന്, കീഴരിയൂര്‍ നാല്, ഇരിങ്ങത്ത് നാല്, പുറക്കാട് മൂന്ന്, തിക്കോടി മൂന്ന്, തൃക്കോട്ടൂര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന നാല് പഞ്ചായത്തുകളിലായി 183 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 40 സ്ഥാനാര്‍ത്ഥികളില്‍ 18 പുരുഷന്മാര്‍ 22 സ്ത്രീകള്‍, കീഴരിയൂര്‍ 13 വാര്‍ഡുകളില്‍ 39 സ്ഥാനാര്‍ഥികളില്‍ 18 പുരുഷന്മാര്‍ 21 സ്ത്രീകള്‍, തിക്കോടി 17 വാര്‍ഡുകളില്‍ 54 സ്ഥാനാര്‍ഥികളില്‍ 27 സ്ത്രീകള്‍ 27 പുരുഷന്മാര്‍, മേപ്പയൂര്‍ 17 വാര്‍ഡുകളിലായി 50 സ്ഥാനാര്‍ഥികളില്‍ 25 പുരുഷന്മാര്‍ 25 സ്ത്രീകള്‍ എന്നിങ്ങനെയാണ്.

 

date