പട്ടണക്കാട് ബ്ലോക്ക് ; വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗും കാര്‍ഡിഡേറ്റ് സെറ്റിംഗും ഇന്ന്
ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ജി-06 അരൂര്‍, ജി-07 എഴുപുന്ന, ജി-08 കുത്തിയതോട്, ജി-09 കോടംതുരുത്ത്, ജി-10 തുറവൂര്‍, ജി-11 പട്ടണക്കാട്, ജി-12 വയലാര്‍ എന്നീ ഏഴ് പഞ്ചായത്തുകളിലേക്കുള്ള 120 വാര്‍ഡുകളിലേക്കും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള 01-അരൂര്‍ പടിഞ്ഞാറ്, 02-അരൂര്‍ കിഴക്ക്, 03- എരമല്ലൂര്‍, 04-ചമ്മനാട്, 05- കുത്തിയതോട്, 06-നാലുകുളങ്ങര, 07-തുറവൂര്‍, 08-പട്ടണക്കാട്, 09- വയലാര്‍, 10-കളവംകോടം, 11-വെട്ടയ്ക്കല്‍, 12-മനക്കോടം, 13-ചങ്ങരം, 14-എഴുപുന്ന എന്നീ 14 ബ്ലോക്ക് ഡിവിഷനിലേക്കും, ജില്ല പഞ്ചായത്തിന്റെ 01-അരൂര്‍, 22- വയലാര്‍, 23- മനക്കോടം എന്നീ മൂന്ന് ഡിവിഷനിലേക്കും ഡിസംബര്‍ എട്ടിന് നടക്കുന്ന പൊതു തരിഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗും, കാര്‍ഡിഡേറ്റ് സെറ്റിംഗും ഇന്ന് (ഡിസംബര്‍ നാലിന്) രാവിലെ ഒമ്പതിന് തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍ നടത്തും. എല്ലാ സ്ഥാനാര്‍ത്ഥികളും എത്തിച്ചേരണമെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്ത പക്ഷം സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെ അയയ്ക്കണമെന്നും ബി-32 പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു. കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ചു വേണം നടപടി ക്രമങ്ങളില്‍ പങ്കെടുക്കാന്‍.
- Log in to post comments