Skip to main content

ബുറെവി ചുഴലിക്കാറ്റ്: എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

 

 

ആലപ്പുഴ: ബുറെവി ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും ജില്ലയില്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേര് അടങ്ങുന്ന സംഘം ജില്ലയില്‍ കടല്‍ക്ഷോഭ സാധ്യതയുള്ള വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതല്‍ പുറക്കാട് അയ്യന്‍കോവിക്കല്‍ കടപ്പുറം വരെയുള്ള മേഖലയിലാണ് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടല്‍ക്ഷോഭം ഉണ്ടായാല്‍ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറി താമസിക്കുന്നതിനും ഏതു സാഹചര്യങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങളും  ബോധവത്കരണവും സേനയുടെ ടീം കമാന്‍ണ്ടര്‍ എസ് സി കുമാവത്തിന്റെ നേതൃത്വത്തില്‍ നല്‍കി. അമ്പലപ്പുഴ തഹസീല്‍ദാര്‍ കെ ആര്‍ മനോജ് ഒപ്പമുണ്ടായിരുന്നു. 

date