വഴിയോരക്കച്ചവടക്കാര്‍ക്കെതിരെ നടപടി
അഴിയൂര്‍ പഞ്ചായത്തില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വഴിയോരക്കച്ചവടക്കാര്‍ക്കെതിരെ ചോമ്പാല്‍ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിച്ചു. മോന്താല്‍ പാലത്തിന് സമീപത്ത് പച്ചക്കറി വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമക്ക് 24 മണിക്കൂര്‍ സമയം അനുവദിച്ച് കട പൂട്ടുവാന്‍ നോട്ടീസ് നല്‍കി. കുഞ്ഞിപ്പള്ളിക്ക് സമീപത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന തുണിക്കട, ലോട്ടറി കച്ചവടം എന്നിവ പൂട്ടിച്ചു. കുഞ്ഞിപ്പള്ളി പരിസരത്തെ അത്തര്‍ കച്ചവടം ഒഴിവാക്കി. അണ്ടി കമ്പനി പരിസരം, ഓവര്‍ ബ്രിഡ്ജ് പരിസരം, ചുങ്കം, മുക്കാളി എന്നിവിടങ്ങളില്‍ വണ്ടിയില്‍ കൊണ്ടുവന്ന് പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്നത് തടയുകയും വണ്ടി നമ്പര്‍ രേഖപ്പെടുത്തി താക്കീത് നല്‍കുകയും ചെയ്തു. തട്ടുകട ഉള്‍പ്പെടെ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളിലും തുടര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍, പഞ്ചായത്ത് സെക്ഷന്‍ ക്ലാര്‍ക്ക് സി.എച്ച്.മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments