തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ റിഹേഴ്സല്‍ ക്ലാസ് - 05 ഡിസംബര്‍
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ നാലിന് പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ച പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (05 ഡിസംബര്‍) രാവിലെ ഒന്‍പതു മണിക്ക് കോട്ടണ്‍ ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിഹേഴ്സല്‍ ക്ലാസ് സംഘടിപ്പിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് റൂം നമ്പര്‍ 10 ലും പാറശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, നെടുമങ്ങാട്, പോത്തന്‍കോട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവര്‍ക്ക് റൂം നമ്പര്‍ 11 ലും വെള്ളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവര്‍ക്ക് റൂം നമ്പര്‍ എഫ് 7(ഒന്നാം നില) ലുമാണ് ക്ലാസുകള്‍ നടക്കുന്നത്.
ജില്ലയില്‍ പോളിംഗ് ഡ്യൂട്ടി നിയമനം ലഭിച്ച പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരില്‍ ആരെങ്കിലും ഇതുവരെ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഇന്ന്(ഡിസംബര്‍ 05) രാവിലെ 9 മുതല്‍ 1 മണി വരെ കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
- Log in to post comments