Skip to main content

സ്ഥാനാര്‍ഥികള്‍ സന്ദേശ പ്രചാരണത്തിന് മുന്‍കൂര്‍  അനുമതി തേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ അനുമതി പത്രം നേടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

സന്ദേശമോ പരസ്യമോ നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക്  ഈ അനുമതി പത്രം ഹാജരാക്കണം. അനുമതിക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പരസ്യത്തിന്റെ പൂര്‍ണമായ ഉള്ളടക്കം(എഴുതി തയ്യാറാക്കിയത് അല്ലെങ്കില്‍ പ്രിൻ്റ് ചെയ്തത്), സന്ദേശം അടങ്ങിയ രണ്ട് സി.ഡികള്‍, സന്ദേശം നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്നുള്ള സത്യവാങ്മൂലം എന്നിവയും സമര്‍പ്പിക്കണം.

കോട്ടയം ജില്ലയില്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

date