Skip to main content

പോളിങ് ഏജന്റുമാര്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാകണം

തദ്ദേശ തെരെഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഏജന്റുമാര്‍ ഡിസംബര്‍ 11, 12, 13 തിയതികളില്‍ ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക ഫീസായി നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തില്‍ വിവിധ സി.എച്ച്.സി, പി.എച്ച്.സി, താലൂക്ക്, ജില്ലാ ആശുപത്രികളില്‍ പരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date