Skip to main content

മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ.

 

ജില്ലയിലെ താനൂര്‍,തിരൂര്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് നിയമത്തിലെ 78,79 വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.  ഇതിന്‍ പ്രകാരം  പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍,റാലികള്‍ എന്നിവ നിരോധിച്ചുട്ടുണ്ട്. അക്രമത്തിനുപയോഗിക്കുന്ന കല്ലുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുന്നത് കുറ്റകരമാണ്. എഴു ദിവസത്തേക്കാണ് നിരേധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.  

 

date