Skip to main content

അവധിക്കാല അധ്യാപക പരിശീലനത്തിന് ഇന്ന് തുടക്കം

        ബഹുജന കൂട്ടായ്മയിലൂടെ പൊതു വിദ്യാഭ്യാസത്തെ കൂടുതല്‍ മികവിലേക്ക് നയിക്കാനുള്ള  വിവിധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍,  അവധിക്കാല അധ്യാപക പരിശീലനത്തിന് ഇന്ന് (ഏപ്രില്‍ 17) ജില്ലയില്‍ തുടക്കമാവും. ബി ആര്‍ സി തലത്തില്‍ നടക്കുന്ന അധ്യാപക പരിശീലനത്തില്‍ പരിശീലകരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലനത്തോടെയാണ് അവധിക്കാല അധ്യാപക പരിശീലനത്തിന് ആരംഭം കുറിക്കുന്നത്. ഒട്ടേറെ പുതുമകളോടെയാണ് ഈ വര്‍ഷത്തെ അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 'ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം'  ചരിത്ര പഠത്തിനായി ചരിത്രമ്യൂസിയം, ഗണിത ലബോറട്ടറി തുടങ്ങി നൂതനമായ നിരവധി ആശയങ്ങള്‍ പരിശീലനത്തില്‍ അവതരിപ്പിക്കുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍  പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്
പരിശീലകര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 17 മുതല്‍ 21 വരെ ജി എല്‍ പി സ്‌കൂള്‍ മലപ്പുറം (ഹലോ ഇംഗ്ലീഷ്), എ യു പി സ്‌കൂള്‍ മലപ്പുറം (യു പി വിഭാഗം), എം എസ് പി എല്‍ പി സ്‌കൂള്‍ ( എല്‍ പി വിഭാഗം) എന്നിവടങ്ങളില്‍ നടക്കും
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍ പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിര്‍ണ്‍വഹിക്കും
അധ്യാപകപരിശീലനം ഏപ്രില്‍ 25 മുതല്‍ മെയ് 16 വരെ വിവിധ ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളില്‍ നടക്കും 

date