സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട്കാര്‍ഡ് പുതുക്കലും ഫോട്ടോയെടുക്കലും
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പുതിയ സ്മാര്‍ട്ട്കാര്‍ഡ് വിതരണവും വിവിധ പഞ്ചായത്തുകളില്‍ താഴെ പറയുന്ന തീയതികളില്‍ നടക്കും. പഞ്ചായത്ത് തീയതി, വിതരണ കേന്ദ്രം എന്നി ക്രമത്തില്‍.
എടക്കര : ഏപ്രില്‍ 17 മുതല്‍ 20 വരെ പഞ്ചായത്ത് ഓഫീസ്
അരീക്കോട് : ഏപ്രില്‍ 17 കമ്മ്യൂണിറ്റി ഹാള്‍
ആനക്കയം : ഏപ്രില്‍ 17മുതല്‍ 19 വരെ പഞ്ചായത്ത് ഹാള്‍
കാളികാവ് : ഏപ്രില്‍ 18 മുതല്‍ 20 വരെ പഞ്ചായത്ത് ഓഫീസ്
ആലിപറമ്പ് : ഏപ്രില്‍ 20 മുതല്‍ 22 വരെ പഞ്ചായത്ത് ഓഫീസ്
മാറാക്കര : ഏപ്രില്‍ 17 പഞ്ചായത്ത് ഓഫീസ്
ത്രിപ്രങ്ങോട് : ഏപ്രില്‍ 17 ആലില്‍ ഹെല്‍ത്ത് സെന്റര്‍
തിരുനാവായ: ഏപ്രില്‍ 18, 19 പട്ടര്‍നടക്കാവ് സാംസ്‌കാരിക നിലയം, 20 കാരത്തൂര്‍ എല്‍ പി സ്‌കൂള്‍
കോട്ടക്കല്‍ : ഏപ്രില്‍ 17 കോട്ടക്കല്‍ ടൗണ്‍ ഹാള്‍
പെരിന്തല്‍മണ്ണ നഗരസഭ : ഏപ്രില്‍ 17 ടൗണ്‍ഹാള്‍ , 18 എരവിമംഗലം സാംസ്‌കാരിക നിലയം
നിലമ്പൂര്‍ നഗരസഭ : ഏപ്രില്‍ 21, 22 വീട്ടിക്കുത്ത് സ്‌കൂള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 18002002530
- Log in to post comments