Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും

 

 

2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാരമുള്ള യോഗം ഡിസംബർ 21 രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഇലക്ടറൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വോട്ടർ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക.

 

ഇലക്ടറൽ റോൾ ഓഫീസറുടെ ലെയ്സൺ ഓഫീസറായി കൊച്ചിൻ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട് കെ പി അശോക് കുമാറിനെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

date