തെരഞ്ഞെടുപ്പ് ഏകോപനത്തിനായി പോള്‍ മാനേജര്‍ ആപ്
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സുഗമമാക്കുന്നതിനായി പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പോളിംഗ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും ഇതില്‍ അപ്ഡേറ്റ് ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോള്‍ മാനേജര്‍ പോര്‍ട്ടല്‍ വഴി തിരഞ്ഞെടുപ്പ് പുരോഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തും.
സെക്ട്രല്‍ ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കായി പോള്‍ മാനേജര്‍ ആപ്പും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി പോര്‍ട്ടല്‍ സംവിധാനവുമാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
പോള്‍ മാനേജര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ മുഖേന ഉദ്യോഗസ്ഥര്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും. മോക്ക് പോളിംഗ്, ഓരോ മണിക്കൂറും ഇടവിട്ടുള്ള പോളിംഗ് ശതമാനം, വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങള്‍, പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തുടങ്ങി വോട്ടിംഗ് അവസാനിക്കുന്നതുവരെയുള്ള വിവരങ്ങളാണ് ആപ്പില്‍ രേഖപ്പെടുത്തുക. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് പോള്‍ മാനേജര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
- Log in to post comments