തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ കര്‍ശന നിയന്ത്രണം
തിരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ കോമ്പൗണ്‍ഡില്‍ പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പോകുന്നതിന് ഒരുക്കിയ വാഹനത്തില്‍ കയറിയിരിക്കണം. വാഹനത്തില്‍ കിറ്റും ചെക്ക് ലിസ്റ്റും ഉണ്ടാകും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസറും ഇ വി എമ്മും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും വാങ്ങി വരുന്നതിന് മുമ്പ് മറ്റ് പോളിങ് ഉദ്യോസ്ഥര്‍ ചെക്ക് ലിസ്റ്റ് പരിശോധിച്ച് കിറ്റില്‍ സാമഗ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കുറവുണ്ടെങ്കില്‍ സെക്ടറല്‍ ഓഫീസര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനെത്തുമ്പോള്‍ അിറയിക്കണം.
പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് മൊബൈല്‍ ടെസ്റ്റിങ് സൗകര്യമേര്‍പ്പെടുത്തും.
- Log in to post comments