Skip to main content

ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

 

 

ജില്ലയില്‍ 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രവര്‍ത്തനക്ഷമതയും മറ്റു കാര്യങ്ങളും പൂര്‍ണ്ണമായും ഉറപ്പുവരുത്തിയ ശേഷമാണ് യന്ത്രങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ 51 മുതല്‍ 75 വരെ വാര്‍ഡുകളിലെ 146 പോളിങ് സ്റ്റേഷനുകളിലെക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബാലറ്റ് ലേബല്‍ ചേര്‍ത്ത് വോട്ടിങ്ങിന് സജ്ജമാക്കുന്ന പ്രവൃത്തി നടക്കാവ് ഗവ.വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.നടപടി ക്രമങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു വിലയിരുത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

3,274 വോട്ടിംഗ് മെഷീനുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 398 വോട്ടിംഗ് മെഷീനുകള്‍, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്നമംഗലം 352, കോഴിക്കോട് 107 വീതവും മെഷീനുകളുമാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2,987 പോളിംഗ് ബൂത്തുകളാണുള്ളത്.

 

date