Skip to main content

പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചിട്ടില്ല:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജൻറ്മാർക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർക്ക് ബൂത്തിൽ ശരീര ഊഷ്മാവ് അളക്കുന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമ്മീഷൻ വ്യക്തത വരുത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പോളിംഗ് ബൂത്തിൽ വോട്ടർമാർ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും  ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 4296/2020

date