ജീവനക്കാരുടെ തപാല്‍ വോട്ട്; ലഭിച്ചത് 710 അപേക്ഷകള്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കുന്നതിനായി 710 തപാല്‍ വോട്ടിനുള്ള അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിതരായ ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അവര്‍ സമര്‍പ്പിക്കുന്ന 15ാം നമ്പര്‍ ഫോറവും അതോടൊപ്പമുള്ള അവരുടെ നിയമന ഉത്തരവും ലഭ്യമാവുന്ന മുറയ്ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നേരിട്ടോ, തപാല്‍ മുഖേനയോ കൈമാറും. പ്രസ്തുത ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം (ഡിസംബര്‍ 16) വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് (രാവിലെ 8 മണി) മുന്‍പ് വരെ സ്വീകരിക്കും.
ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ഉദ്യോഗസ്ഥരായുള്ള കേസുകളില്‍ പ്രായം കുറഞ്ഞ കുട്ടികളുള്ള കേസുകളില്‍ കമ്മീഷന് ഒഴിവാക്കണമെന്ന് നിര്ദ്ദേശിച്ചിട്ടുള്ളവരെ ഒഴിവാക്കിക്കൊണ്ടാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്.
- Log in to post comments